September 20, 2024
NCT
KeralaNewsThrissur News

തൃപ്രയാർ ദേശീയ പാതയിലെ ആശാസ്ത്രീയമായ കാന നിർമാണം കോൺഗ്രസ്‌ പ്രതിഷേധ സമരം നടത്തി.

തൃപ്രയാർ : നാഷണൽ ഹൈവേയുടെ നിർമാണവുമായി തൃപ്രയാർ ക്ഷേത്രം റോഡിൽ ദേശീയപാത അധികൃതർ അശാസ്ത്രീയമായ കാന നിർമാണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ് ഉദ്ഘാടനം ചെയ്തു.

കാന നിർമാണത്തിനായി രണ്ട് മാസത്തോളമായി റോഡിൽ ഉണ്ടാക്കിയ വലിയ കുഴികൾ ഇരുചക്ര വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ അപകടവും ഗതാഗത തടസവുമാണ് ദേശീയപാത അധികൃതർ ഉണ്ടാക്കി വെച്ചിരിക്കുന്നത്. കൂടാതെ ആശാസ്ത്രീയമായ കാന നിർമാണം മൂലം പല വീടുകളിലും തൃപ്രയാറിലെ വ്യാപാര സ്ഥാപനങ്ങളിലും ചെറിയ മഴ പെയ്തപ്പോൾ വെള്ളം കയറി നാശ നഷ്ട്ടങ്ങൾ ഉണ്ടാക്കിരിക്കുകയാണ്.

പഞ്ചായത്തോ ബന്ധപ്പെട്ട അധികാരികളോ ഇതിനു വേണ്ട നടപടികളും സ്വീകരിക്കുന്നില്ല.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകി സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാൻ ദേശീയ പാത അധികൃതർ തയ്യാറാകണമെന്നും അല്ലെങ്കിൽ ദേശീയ പാത അതൊറിട്ടിയുടെ ഓഫീസിനു മുൻപിൽ കോൺഗ്രസ്‌ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ് പറഞ്ഞു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്, സി ജി അജിത് കുമാർ, സി എസ് മണികണ്ഠൻ, ടി വി ഷൈൻ,മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പി സി ജയലപാലൻ,

മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ബാബു പനക്കൽ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രഹന ബിനീഷ്,മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റീന പത്മനാഭൻ,മണ്ഡലം ഭാരവാഹികളായ ഹരിലാൽ എ ബി, പി വി സഹദേവൻ എന്നിവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റാനിഷ് കെ രാമൻ, കെ വി സുകുമാരൻ, വി കെ വാസൻ,കണ്ണൻ പനക്കൽ, മോഹൻദാസ് പി കെ,കൃഷ്ണകുമാർ, എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Related posts

റഷ്യയിൽ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു.

murali

വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി.

murali

തൃശ്ശൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കര്‍ഷക തെഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്ന കെ.എസ്.ശങ്കരന്‍ നിര്യാതനായി.

murali
error: Content is protected !!