September 19, 2024
NCT
KeralaNewsThrissur News

ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം; പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.

ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൽ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തുടരുന്ന അലംഭാവത്തിനെതിരേ പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.

പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ്. അംഗങ്ങളായ പ്രീതാ സജീവ്, സുമയ്യ സിദ്ദിക്ക്, ചെമ്പൻ ബാബു, ഉഷ വി. പുരുഷോത്തമൻ, ഓമനാ സുബ്രഹ്മണ്യൻ എന്നിവർ വിയോജനക്കുറിപ്പെഴുതി പ്രതിഷേധിച്ചു.

ബി.ജെ.പി. അംഗങ്ങളായ ഉഷാ സുകുമാരൻ, ഷീനാ ദിലീപ്‌കുമാർ എന്നിവരും വിയോജനക്കുറിപ്പെഴുതി പ്രതിഷേധിച്ചു. ഇരുകൂട്ടരും പഞ്ചായത്ത് ഓഫീസിന് മുൻപിലും പ്രതിഷേധം സംഘടിപ്പിച്ചു.

Related posts

വാഹനാപകടം: തൃശൂർ സ്വദേശി കാനഡയിൽ മരിച്ചു.

murali

നിക്ഷേപ തട്ടിപ്പിലൂടെ ഒല്ലൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും അരക്കോടിയിലധികം രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത സംഘം അറസ്റ്റിൽ.

murali

തളിക്കുളത്തെ റോഡ് നിർമ്മാണങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കും: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.

murali
error: Content is protected !!