September 19, 2024
NCT
KeralaNewsThrissur News

നടൻ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു.

കൊച്ചി : യുവനടൻ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു. ദേശീയപാതയിൽ തിരുവാങ്കുളം ശാസ്താംമുകളിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞാണ് അപകടം. റിട്ടയേഡ് അ‌ധ്യാപികയായ മാമല തുരുത്തിയിൽ ബീന ഡാനിയേൽ (61) ആണ് മരിച്ചത്.

മാത്യുവിന്റെ അ‌ച്ഛൻ തിരുവാങ്കുളം തുരുത്തിയിൽ ബിജു, അ‌മ്മ സൂസൻ, മരിച്ച ബീനയുടെ ഭർത്താവ് സാജു എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻ മാത്യു (തണ്ണീർമത്തൻ ദിനങ്ങൾ)വിന്റെ മാതാപിതാക്കളാണ് ബിജുവും, സൂസനും.

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ.  മാത്യുവിന്റെ സഹോദരൻ ജോൺ ആണ് വാഹനം ഓടിച്ചിരുന്നത്. ജോൺന്റെ പരിക്കുകൾ സാരമുള്ളതല്ല.

Related posts

കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി.

murali

വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ മരണപ്പെട്ട കുട്ടികൾക്ക് മന്ത്രി കെ രാജൻ അന്തിമോപചാരം അർപ്പിച്ചു.

murali

ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി.

murali
error: Content is protected !!