NCT
KeralaNewsThrissur News

മതിലകത്ത് എംഡിഎംഎയുമായി പടിയൂർ സ്വദേശി പിടിയിൽ.

മതിലകത്ത് എംഡിഎംഎയുമായി പടിയൂർ സ്വദേശി പിടിയിൽ. മതിലകം കൂളിമുട്ടം നെടുംപറമ്പിൽ നിന്നുമാണ് എംഡിഎംഎയുമായി പടിയൂർ സ്വദേശി ബഷീർ (49) എന്നയാളെ പോലീസ് പിടികൂടിയത്. തീരദേശത്തെ യുവാക്കൾക്കും വിദ്യാർഥികൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണിയാളെന്നു പോലീസ് പറഞ്ഞു.

തൃശ്ശൂർ റൂറൽ എസ് പി നവനീത് ശർമയുടെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സന്തോഷ് കുമാർ മതിലകം ഇൻസ്പെക്ടർ നൗഫൽ, സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് റാഫി ഡാൻസഫ് സബ് ഇൻസ്പെക്ടർ സി ആർ പ്രദീപ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും.

murali

 കുന്നംകുളം ചിറ്റഞ്ഞൂരില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്: കുഴിമിന്നിയോട് സാദൃശ്യമുള്ള വെടിക്കെട്ട് ഇനം.

murali

തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു.

murali
error: Content is protected !!