എടമുട്ടം : കഴിമ്പ്രം ബീച്ചിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിവെച്ചിരുന്ന സ്കൂട്ടർ ഇടിച്ചുതകർത്തു. സ്കൂട്ടറിലിടിച്ച ശേഷവും മുന്നോട്ട് നിങ്ങിയ കാർ തെങ്ങിലിടിച്ചാണ് നിന്നത്. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവർ എടമുട്ടം സ്വദേശി ജിതിൻരാജിനെ
ചെന്ത്രാപ്പിന്നി മിറക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഇന്ന് വൈകീട്ട് നാലേമുക്കാലോടെ കഴിമ്പ്രം ബീച്ചിലെ കടലോരം ഹോട്ടലിനടുത്തായിരുന്നു അപകടം. കാറും സ്കൂട്ടറും തകർന്ന നിലയിലാണ്.