NCT
KeralaNewsThrissur News

നാട്ടികയിൽ ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം.

നാട്ടികയിൽ ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. ആർഎസ്എസ് തൃപ്രയാർ ഖണ്ഡ് ശാരീരിക് പ്രമുഖ് ഷെറിൻ തിലകന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീടിന്റെ ജനൽചില്ലുകളും, വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും തകർത്തു.
ഷെറിനും കുടുംബവും വീടിനകത്ത് ടി വി കണ്ട് കൊണ്ടിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സ്ഥലത്ത് വലപ്പാട് പോലീസും വിരലടയാള വിദഗ്ധരും എത്തി തുടർനടപടികൾ സ്വീകരിച്ചു.

Related posts

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും: പകരം പ്രിയങ്ക ഗാന്ധി മത്സരിക്കും.

murali

കെ എൽ ഡി സി കനാലിനോടു ചേർന്ന പാടശേഖരത്തിൽ വീണ് മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു.

murali

മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു.

murali
error: Content is protected !!