NCT
KeralaNewsThrissur News

മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു.

അന്തിക്കാട് : ചാഴൂരിൽ മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു. ചാഴൂർ ചേറ്റക്കുളം വാഴപ്പുരയ്ക്കൽ ചന്ദ്രൻ (62) ആണ് വ്യാഴാഴ്ച്ച രാത്രി മരിച്ചത്. ചന്ദ്രൻ്റെ മാതാവും വാഴപ്പുരയ്ക്കൽ വേലായുധൻ്റെ ഭാര്യയുമായ അമ്മിണി (84) വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് മരിച്ചു.

ചന്ദ്രൻ തൃശ്ശൂർ ജില്ല ജനറൽ മസ്ദൂർ സംഘ് (ബിഎംഎസ്) മുൻ അംഗവും ചേറ്റക്കുളം യൂണിറ്റ് ചുമട്ടുതൊഴിലാളിയുമാണ്. ചന്ദ്രൻ്റെ ഭാര്യ: ഷീല. മക്കൾ: ചലിഷ, ചരിത്ര, ചാരുത. മരുമക്കൾ: മനോജ്, ഹിലാൽ, അജിത്ത്. അമ്മിണിയുടെ മറ്റു മക്കൾ: രാജൻ, ജീന. മരുമക്കൾ: സതി, മോഹനൻ. ഇരുവരുടെയും സംസ്കാരം നടത്തി.

Related posts

ജില്ലയിലെ ആദ്യ പത്രിക പ്രതാപൻ സമർപ്പിച്ചു

murali

കേരളം ചുട്ടുപൊള്ളുന്നു; ജാഗ്രത പാലിക്കുക.

murali

ഇന്ദിരാഭവൻ അണ്ടതോടിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

murali
error: Content is protected !!