September 19, 2024
NCT
KeralaNewsThrissur News

കയ്‌പമംഗലം മേഖലയിൽ വീണ്ടും ചെഞ്ചെവിയൻ ആമയെ കണ്ടെത്തി.

കയ്‌പമംഗലം മേഖലയിൽ വീണ്ടും ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. കാളമുറി പടിഞ്ഞാറ് ഭാഗം ഗ്രാമലക്ഷ്‌മി റേഷൻ കടക്കടുത്ത് ചക്കനാത്ത് ഗോകുലിനാണ് വീടിനടുത്തുള്ള വഴിയിൽ നിന്നും ചെഞ്ചെവിയൻ ആമയെ കിട്ടിയത്. കൗതുകം തോന്നി വീട്ടിലേയ്ക്ക് കൊണ്ടുവന്ന് സൂക്ഷിച്ചിരിക്കുകയാണ്.

തല പുറത്തേക്ക് വരുമ്പോൾ ചെവിയുടെ ഭാഗം ചുവന്നിരിക്കുന്നത് കൊണ്ടാണ് ഇവയെ ചെഞ്ചെവിയൻ ആമ എന്ന് വിളിക്കുന്നത്. ആമയുട വലിപ്പത്തിലും കൈകാലുകളുടെ നിറത്തിനും സാധാരണ ആമയേക്കാൾ വ്യാതാസമുണ്ടിതിന്.

അപകടകാരിയായ ഈ ആമയെ കുളത്തിലോ മറ്റോ ഇട്ടാൽ മറ്റുള്ള ജീവികളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുമെത്രെ. ഒരു വർഷം മുമ്പ് കാളമുറി പടിഞ്ഞാറ് ഭാഗത്ത് നിന്നും ചെന്ത്രാപ്പിന്നി ഭാഗത്തു നിന്നും ചെഞ്ചെവിയൻ ആമയെ കണ്ടെത്തിയിരുന്നു.

സാൽമൊണല്ല ബാക്ടീരിയയുടെ (Salmonella Bacteria) വാഹകരായ ഇവ മനുഷ്യരിൽ രോഗബാധയുണ്ടാക്കുന്നവയുമാണ്. ജലത്തിൽ അതിവഗേത്തിൽ പെരുകി സസ്യ-ജന്തുജാലങ്ങളെ ഇല്ലാതാക്കാൻ ഇവയ്ക്ക് സാധിക്കും.

ആമക്ക് നാല് കിലോയോളം തൂക്കമുണ്ട്. ഒരു വർഷം മുമ്പും കാളമുറി പടിഞ്ഞാറ് ഭാഗത്ത് നിന്നും ചെഞ്ചെവിയൻ ആമയെ കണ്ടെത്തിയിരുന്നു. ആമയെ വനം വകുപ്പിന് കൈമാറുമെന്ന് സനിൽ പറഞ്ഞു.

Related posts

കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

ചേർപ്പ് ചൊവ്വൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു.

murali

വടക്കേക്കാട് യുവാവ് വീട് കയറി ആക്രമിച്ചതായി പരാതി: മർദ്ദനത്തിൽ വയോധിക ദമ്പതികൾക്കും, മകനും പരിക്കേറ്റു.

murali
error: Content is protected !!