September 19, 2024
NCT
KeralaNewsThrissur News

പാലക്കാട് കൊല്ലങ്കോടിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി.

പാലക്കാട് : കൊല്ലങ്കോടിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ബുധനാഴ്ച രാവിലെ പുലിയെ കണ്ടെത്തിയത്. ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. പുലിയുടെ കാലാണ് കമ്പിവേലിയിൽ കുടുങ്ങിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. ജീവനോടുകൂടി പുലിയെ രക്ഷിക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്. പുലിക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഫോറസ്റ്റ് റേഞ്ചർ അറിയിച്ചത്. പുലി കുടുങ്ങിയത് അറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.

Related posts

ചാലക്കുടി പുഴക്കരയിൽ മുതല കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി.

murali

കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം.

murali

കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച ബിനോയ് തോമസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

murali
error: Content is protected !!