NCT
KeralaNewsThrissur News

കുന്നംകുളം കടങ്ങോട്‌ വൻ ചാരായ വേട്ട: 40 ലിറ്റർ ചാരായവും, 300 ലിറ്റർ വാഷും പിടിച്ചെടുത്തു.

കുന്നംകുളം കടങ്ങോട്‌ വൻ ചാരായ വേട്ട: 40 ലിറ്റർ ചാരായവും, 300 ലിറ്റർ വാഷും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട്‌ പേർ പിടിയിലായി. കടങ്ങോട്‌ സ്വദേശികളായ മംഗലത്ത്‌ വീട്ടിൽ 36 വയസ്സുള്ള ഉദയകുമാർ, വലിയവളപ്പിൽ വീട്ടിൽ 53 വയസ്സുള്ള അശോകൻ എന്നിവരാണ്‌ എക്സൈസിന്റെ പിടിയിലായത്‌.

കടങ്ങോട്‌  മേഖലയിൽ വൻ തോതിൽ വ്യാജ മദ്യ നിർമ്മാണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കുന്നംകുളം റേഞ്ച്‌ എക്സൈസ്‌ നടത്തിയ പരിശോധനയിലാണ്‌ വാറ്റുന്നിതിനിടെ ഇരുവരും പിടിയിലായത്‌. ഗ്യാസ്‌ സിലിണ്ടറുകൾ, വാറ്റാൻ ഉപയോഗിക്കുന്ന കലങ്ങൾ തുടങ്ങിയവയും എക്സൈസ്‌ പിടിച്ചെടുത്തു.

കുന്നംകുളം റേഞ്ച്‌ എക്സൈസ്‌ ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ്‌ എക്സൈസ്‌ ഇൻസ്പെക്ടർമ്മാരായ ശിവശങ്കരൻ, മോഹൻ ദാസ്‌, രാജൻ, ജോസഫ്‌, സിദ്ധാർത്ഥൻ, സുനിൽദാസ്‌, പ്രിവന്റീവ്‌ ഓഫീസർ സന്തോഷ്‌, സിവിൽ എക്സൈസ്‌ ഓഫീസർ ശ്രീരാഗ്‌, ലത്തീഫ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Related posts

മിനിവാനും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ 57കാരന് ദാരുണാന്ത്യം.

murali

മതിലകത്ത് കാപ്പ നിയമം ലംഘിച്ച ആളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

murali

സിനിമാ ഛായാഗ്രാഹകൻ പ്രമോദ് മോണാലിസ അന്തരിച്ചു.

murali
error: Content is protected !!