September 19, 2024
NCT
KeralaNewsThrissur News

വെള്ളക്കെട്ട് : പെരിഞ്ഞനത്ത് അറപ്പത്തോട് പൊട്ടിച്ചു.

തീരദേശ മേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പെരിഞ്ഞനം പഞ്ചായത്തിലെ അറപ്പത്തോട് പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി. ആറാട്ടുകടവ് ബീച്ചിലെ അറപ്പത്തോടാണ് പൊട്ടിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴ മൂലം മേഖലയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു.

കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന രൂക്ഷമായ വെള്ളക്കെട്ടും പരിഗണിച്ചാണ് അറപ്പ തുറന്നത്. ഇന്നലെ വൈകീട്ട് ജെസിബി ഉപയോഗിച്ചാണ് തോട് തുറന്നത്. വാർഡ് മെമ്പർ സ്നേഹദത്ത്, അസിസ്‌റ്റൻ്റ് സെക്രട്ടറി എന്നിവർ നേതൃത്വം നൽകി.

Related posts

കുന്നംകുളം താലൂക്ക് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണോദ്ഘാടനം 12ന്. സംഘാടക സമിതി രൂപീകരിച്ചു.

murali

യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ കേസിൽ പുത്തൻപീടിക സ്വദേശി അറസ്റ്റിൽ.

murali

സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചു.

murali
error: Content is protected !!