NCT
KeralaNewsThrissur News

വെള്ളക്കെട്ട് : പെരിഞ്ഞനത്ത് അറപ്പത്തോട് പൊട്ടിച്ചു.

തീരദേശ മേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പെരിഞ്ഞനം പഞ്ചായത്തിലെ അറപ്പത്തോട് പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി. ആറാട്ടുകടവ് ബീച്ചിലെ അറപ്പത്തോടാണ് പൊട്ടിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴ മൂലം മേഖലയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു.

കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന രൂക്ഷമായ വെള്ളക്കെട്ടും പരിഗണിച്ചാണ് അറപ്പ തുറന്നത്. ഇന്നലെ വൈകീട്ട് ജെസിബി ഉപയോഗിച്ചാണ് തോട് തുറന്നത്. വാർഡ് മെമ്പർ സ്നേഹദത്ത്, അസിസ്‌റ്റൻ്റ് സെക്രട്ടറി എന്നിവർ നേതൃത്വം നൽകി.

Related posts

കുട്ടികൾക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ പ്രതികൾ റിമാന്റിലേക്ക്.

murali

നാലമ്പല ദർശനത്തിന്.സ്പെഷ്യൽ കെ എസ് ആർ ടി സി ബസ് സർവ്വീസ് അനുവദിച്ചു.

murali

കൂരിക്കുഴി കമ്പനിക്കടവിൽ വള്ളം മറിഞ്ഞ് അപകടം.

murali
error: Content is protected !!