September 19, 2024
NCT
KeralaNewsThrissur News

ചാമക്കാല ബീച്ചിലേക്കുള്ള മരപ്പാലം തകർന്നു.

ചെന്ത്രാപ്പിന്നി : എടത്തിരുത്തി പഞ്ചായത്തിലെ ചാമക്കാല സൗഹൃദ തീരം പാർക്കിലേക്കുള്ള പ്രവേശന പാലം തകർന്നു. പ്രദേശത്തെ ടീം ഓഫ് ചാമക്കാല എന്ന കൂട്ടായ്മ നിർമ്മിച്ചിരുന്ന മരപ്പാലമാണ് തകർന്നത്. കുട്ടികളുടെ പാർക്കിലേക്കും ബീച്ചിലേക്കും കളിസ്ഥലത്തേക്കും കടക്കാനായി നിരവധിയാളുകൾ ആശ്രയിച്ചിരുന്നത് ഈ പാലമാണ്.

കടലോരത്തെ ഉപ്പും കാറ്റും അടിച്ച് പാലം നാശത്തിന്റെ വക്കിലെത്തിയപ്പോൾ പകരം സംവിധാനമേർപ്പെടുത്തമെന്ന് ആവശ്യമുയർന്നെങ്കിലും ഇനിയും നടപ്പായിട്ടില്ല. പാലം പൂർണ്ണമായും തകർന്നതോടെ കടലോരത്തേക്ക് കടക്കണമെങ്കിൽ ഒരു കിലോമീറ്ററിലധികം ചുറ്റിവളഞ്ഞു വരേണ്ട അവസ്ഥയാണ്

Related posts

പുതുക്കാട് റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകരാറിലായി.

murali

കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കിഴുപ്പിള്ളിക്കര സ്വദേശി.

murali

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

murali
error: Content is protected !!