NCT
KeralaNewsThrissur News

ചാമക്കാല ബീച്ചിലേക്കുള്ള മരപ്പാലം തകർന്നു.

ചെന്ത്രാപ്പിന്നി : എടത്തിരുത്തി പഞ്ചായത്തിലെ ചാമക്കാല സൗഹൃദ തീരം പാർക്കിലേക്കുള്ള പ്രവേശന പാലം തകർന്നു. പ്രദേശത്തെ ടീം ഓഫ് ചാമക്കാല എന്ന കൂട്ടായ്മ നിർമ്മിച്ചിരുന്ന മരപ്പാലമാണ് തകർന്നത്. കുട്ടികളുടെ പാർക്കിലേക്കും ബീച്ചിലേക്കും കളിസ്ഥലത്തേക്കും കടക്കാനായി നിരവധിയാളുകൾ ആശ്രയിച്ചിരുന്നത് ഈ പാലമാണ്.

കടലോരത്തെ ഉപ്പും കാറ്റും അടിച്ച് പാലം നാശത്തിന്റെ വക്കിലെത്തിയപ്പോൾ പകരം സംവിധാനമേർപ്പെടുത്തമെന്ന് ആവശ്യമുയർന്നെങ്കിലും ഇനിയും നടപ്പായിട്ടില്ല. പാലം പൂർണ്ണമായും തകർന്നതോടെ കടലോരത്തേക്ക് കടക്കണമെങ്കിൽ ഒരു കിലോമീറ്ററിലധികം ചുറ്റിവളഞ്ഞു വരേണ്ട അവസ്ഥയാണ്

Related posts

വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്.

murali

തളിക്കുളത്തെ വീട്ടിലെ സ്വർണമോഷണം; മോഷണ മുതലായ സ്വർണം വിൽക്കാൻ സഹായിച്ച റാഷിദിനെ പോലീസ് പിടികൂടി..

murali

കാപ്പ ചുമത്തപ്പെട്ട് നാടുകടത്തപ്പെട്ട ചാവക്കാട് സ്വദേശി കഞ്ചാവുമായി എക്സൈസിൻ്റെ പിടിയിൽ.

murali
error: Content is protected !!