തൃശ്ശൂരിന്റെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം. ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ അഞ്ചങ്ങാടിയിൽ ഇരുനില കെട്ടിടത്തിന്റെ അടിത്തറ കടലെടുത്തു. ഇരുനില കെട്ടിടവും സമീപത്തെ ചായക്കടയും എപ്പോൾ വേണമെങ്കിലും കടലിൽ പതിക്കാവുന്ന നിലയിൽ.
കഴിഞ്ഞവർഷം ഇതേ മേഖലയിൽ വീടുകൾ കടലേറ്റത്തിൽ തകർന്നിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് കടൽ കയറാതിരിക്കാൻ കരിങ്കല്ലുകൾ പാകിയെങ്കിലും ഇക്കുറിയും കടലേറ്റം രൂക്ഷമാവുകയായിരുന്നു.