NCT
MoviesNewsThrissur News

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു.

കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് കോട്ടയം കുറുപ്പന്തറയിൽ കടവ് പാലത്തിനു സമീപത്താണ് അപകടം. മെഡിക്കൽ വിദ്യാർഥികളായ നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്.

മൂന്നു പുരുഷന്മാരും ഒരു പെൺകുട്ടിയുമായിരുന്നു കാറിൽ. യാത്രക്കാരെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം കാർ തോട്ടിൽനിന്നു പുറത്തെടുത്തു.

കമ്പം – ചേർത്തല മിനി ഹൈവേ ഭാഗത്തുനിന്ന് ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് ഈ ഭാഗത്ത് എത്തിയത്. 200 മീറ്ററോളം കാർ ഒഴുകിപ്പോയി. ഗൂഗിൾ മാപ്പ് നോക്കി വന്നപ്പോൾ ദിശ തെറ്റിയതാണ് അപകട കാരണം.

 

Related posts

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു. 

murali

ഡോക്ടർ അജിതക്ക് യാത്രയയപ്പ് നൽകി.

murali

വടക്കേകാട് സ്വദേശിയെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തി.

murali
error: Content is protected !!