NCT
KeralaNewsThrissur News

 പെരിങ്ങോട്ടുകരയിൽ വീടിൻ്റെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയുടെ കൈ അറ്റു.

പെരിങ്ങോട്ടുകര :  വീടിൻ്റെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയുടെ കൈ അറ്റു. ചാഴൂർ മാങ്ങാട്ടു പാട്ടം രാമാനുജനാണ് പരിക്കേറ്റത്. കിണറിൻ്റെ ഇടിഞ്ഞ  വശം  അരികിലേക്ക് മണ്ണ് നിറക്കുന്നതിനിടെയാണ് ചുമർ ഇടിഞ്ഞുവീണത്. ഇരുനില വീടിൻ്റെ മുറിയോട് ചേർന്ന ഭാഗത്താണ് കിണർ സ്ഥിതി ചെയ്യുന്നത്.

വലതു കൈ വേർപ്പെട്ട നിലയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൈമുറിച്ചു മാറ്റേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെരിങ്ങോട്ടുകര മൂത്തേടത്തറയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം.

കഴിഞ്ഞ ദിവസം കിണറിനും വീടിനും ചുറ്റും വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതിലേക്ക് മണ്ണ് നിറക്കാൻ എത്തിയതായിരുന്നു അപകടത്തിൽ പരിക്കേറ്റ രാമാനുജൻ. വീടിൻ്റെ കോൺക്രീറ്റ് തറ പൊളിക്കുന്നതിനിടെ കെട്ടിടത്തിൻ്റെ ഒരു ഭാഗം രാമാനുജൻ്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. തുടർന്ന് കെട്ടിട അവശിഷ്ടങ്ങൾ നീക്കി നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെരിങ്ങോട്ടുകര അതിശയ റോഡിൽ ഞാറ്റു വെട്ടി നരേന്ദ്രൻ്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട വീട്.

Related posts

തിങ്കളാഴ്ച മുതൽ തൃശൂർ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും.

murali

വേലൂരിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു.

murali

റെക്കോർഡ് പൊളിച്ചെഴുതി മഞ്ഞുമ്മൽ ബോയ്സ് ജൈത്രയാത്ര തുടരുന്നു.

murali
error: Content is protected !!