NCT
KeralaNewsThrissur News

തൃശൂര്‍ ശക്തൻ സ്റ്റാന്‍ഡിലെ മൊബൈൽ കടയിൽ യുവാക്കളുടെ അതിക്രമം.

തൃശൂര്‍ : മൊബൈൽ കടയിൽ യുവാക്കളുടെ അതിക്രമം. വടി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ശക്തൻ സ്റ്റാന്‍ഡിലെ മൊബൈൽ കടയിൽ ഫോണിന്‍റെ സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ എത്തിയതായിരുന്നു യുവാക്കൾ. ഇതിന് മുമ്പ് വന്നവരുടെ സ്ക്രീൻ ഗാർഡ് ഒട്ടിക്കണമെന്നും അതുവരെ കാത്ത് നിൽക്കണമെന്നും കടയുടമ പറഞ്ഞു.

ഇതിന് പിന്നാലെയായിരുന്നു വടിവാൾ വീശി യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തെതുടര്‍ന്ന് കടയുടമ തൃശൂർ ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസ് എത്തും മുമ്പ് പ്രതികൾ കടന്ന് കളഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവാക്കളെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറ‌‌‌‍ഞ്ഞു.

Related posts

വീട്ടിൽ ചാരായം വാറ്റ്: വീട്ടുടമ അറസ്റ്റിൽ.

murali

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിത്തി വെച്ച സർക്കാർ നടപടി സ്ത്രീവിരുദ്ധമാണെന്ന് മുസ്‌ലിം ലീഗ്.

murali

മൂന്നുപീടികയിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു.

murali
error: Content is protected !!