June 23, 2024
NCT
KeralaNewsThrissur News

തൃശൂര്‍ ശക്തൻ സ്റ്റാന്‍ഡിലെ മൊബൈൽ കടയിൽ യുവാക്കളുടെ അതിക്രമം.

തൃശൂര്‍ : മൊബൈൽ കടയിൽ യുവാക്കളുടെ അതിക്രമം. വടി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ശക്തൻ സ്റ്റാന്‍ഡിലെ മൊബൈൽ കടയിൽ ഫോണിന്‍റെ സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ എത്തിയതായിരുന്നു യുവാക്കൾ. ഇതിന് മുമ്പ് വന്നവരുടെ സ്ക്രീൻ ഗാർഡ് ഒട്ടിക്കണമെന്നും അതുവരെ കാത്ത് നിൽക്കണമെന്നും കടയുടമ പറഞ്ഞു.

ഇതിന് പിന്നാലെയായിരുന്നു വടിവാൾ വീശി യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തെതുടര്‍ന്ന് കടയുടമ തൃശൂർ ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസ് എത്തും മുമ്പ് പ്രതികൾ കടന്ന് കളഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവാക്കളെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറ‌‌‌‍ഞ്ഞു.

Related posts

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്: പവന് ഒറ്റയടിക്ക് വർധിച്ചത് 560 രൂപ

murali

മരത്തിൻ്റെ കൊമ്പൊടിഞ്ഞ് വീണ് ബസ്സിന്റെ ചില്ല് തകർന്നു.

murali

പെരിങ്ങോട്ടുകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

murali
error: Content is protected !!