September 8, 2024
NCT
KeralaNewsThrissur News

കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവേ യുവതിക്ക് പ്രസവവേദന; പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

തൃശ്ശൂര്‍ : പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ സ്ത്രീ പ്രസവിച്ചു. മലപ്പുറം തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശ്ശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന അവർക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്‍റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്‌സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related posts

കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത മുണ്ടൂരിൽ വാഹനാപകടം : ഒരാൾ മരിച്ചു.

murali

വാദ്യകലാ കളമെഴുത്ത് കലാകാരന്‍ അമ്പാട്ടുപറമ്പില്‍ പുല്ലൂര്‍ ചന്ദ്രന്‍ അന്തരിച്ചു.

murali

തൃശൂരിൽ നാളെ താമര വാടും, ബി.ജെ.പിക്ക് വേണമെങ്കിൽ ബാങ്കിൽ അക്കൗണ്ട് തുറക്കാം – കെ മുരളീധരൻ.

murali
error: Content is protected !!