NCT
KeralaNewsThrissur News

ചായക്ക് മധുരം കുറവ്; തൃപ്രയാറിൽ ഹോട്ടൽ ജീവനക്കാരെ അഞ്ചംഗ സംഘം മർദ്ദിച്ചു.

തൃപ്രയാർ : ചായക്ക് മധുരം കുറവെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരെ അഞ്ചംഗ സംഘം മർദ്ദിച്ചു. വൈ മാളിനു സമീപം പ്രവർത്തിക്കുന്നു പാപ്പ ടെയ്സിറ്റി ഹോട്ടലിൽ വ്യാഴാഴ്ച പുലർച്ചെ ചായ കുടിക്കാൻ എത്തിയ സംഘം ആക്രമണം നടത്തിയത്.

അമ്പലത്ത് വീട്ടിൽ മൊയ്തമുനീം ജാവീദ് ഉടമസ്ഥതയിലുള്ള താണ് ഹോട്ടൽ. ചായ ഓർഡർ ചെയ്ത സംഘം ചായയിൽ മധുരം കുറവാണെന്ന് ആരോപിച്ച് കടയിലെ ജീവനക്കാരെ ആക്രമിക്കുകയും കടയിൽ നാശനഷ്ടം വരുത്തുകയും ചെയ്തതായി ഉടമ പറഞ്ഞു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവി ക്യാമറയിൽ പതിയുന്നുണ്ടെന്ന് മനസിലാക്കായ അക്രമികൾ സിസിടിവി കാമറകൾ തകർക്കുകയും കാമറയുടെ മെമ്മറി കാർഡ് ഊരി കൊണ്ടുപോകുകയും ചെയ്തു. ഉടമയുടെ പരാതിയിൽ വലപ്പാട് പോലീസ് കേസെടുത്തു.

സംഭവത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറൻ്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അസാസിയേഷൻ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് ആർ. എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അക്ഷയ് കൃഷ്ണ, ട്രഷറർ റഹ്മത്ത് ബാബു, വർക്കിംങ്ങ് പ്രസിഡൻ്റ് അഷ്റഫ്, ജോ.സെക്രട്ടറി ബഷീർ എന്നിവർ സംസാരിച്ചു.

Related posts

ആനച്ചമയ നിർമ്മാണ കലാകാരൻ പെരുമ്പിള്ളിശ്ശേരി സുധാകരൻ അന്തരിച്ചു.

murali

ചാലക്കുടി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി സി.രവീന്ദ്രനാഥിൻ്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ തേച്ച് വിരോധം.

murali

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അം​ഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും.

murali
error: Content is protected !!