September 19, 2024
NCT
KeralaNewsThrissur News

ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടിമരിച്ചു.

കോഴിക്കോട് : ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടിമരിച്ചു.  മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്.

ഇറങ്ങിയപ്പോള്‍ തന്നെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. അവര്‍ എത്തിയാണ് രണ്ടുപേരെയും പുറത്തെത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്തടി താഴ്ചയുള്ള കുഴിയില്‍ രണ്ടടി വെള്ളം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  മൃതദേഹം കോഴിക്കോട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

തളിക്കുളത്ത് വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദിച്ചതായി പരാതി.

murali

വലപ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023-24 വർഷത്തെ മെറിറ്റ് ഡേ ആചരിച്ചു.

murali

കൊടുങ്ങല്ലൂർ സ്വദേശി ഹജ്ജ് തീർത്ഥാടനത്തിനിടെ മക്കയിൽ മരിച്ചു.

murali
error: Content is protected !!