June 23, 2024
NCT
KeralaNewsThrissur News

കെ.ജി.ഒ. യു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ.ജെ. കുര്യാക്കോസ് വിരമിച്ചു.

തൃശൂർ : കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ.ജെ. കുര്യാക്കോസ് സർവ്വീസിൽ നിന്ന് വിരമിച്ചു. കൃഷിവകുപ്പിൽ തൃശൂർ ജില്ലയിൽ തളിക്കുളം കൃഷി അസിസ്റ്റൻ്റ് ഡയറക്ടറായാണ് പടിയിറക്കം.

റബർ ബോർഡ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി എഡ്യംക്കേഷൻ എന്നി വകു പ്പുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനിൽ കാൽ നൂറ്റാണ്ടിലേറെക്കാലം സജീവമായി പ്രവർത്തിച്ചു. പടിപടിയായി ഉയർന്ന് ഏഴുവർഷക്കാലം തൃശൂർ ജില്ലയിൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു.

തുടർന്ന് ഒമ്പത് വർഷക്കാലം സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന ട്രഷറർ, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എന്നീ പദവികളിലിരുന്ന് സംഘടനയ്ക്ക് നേതൃത്വം നൽകി. കേരള കാർഷിക സർവ്വകലാശാല ഭരണസമിതി, അക്കാദമിക്ക് കൗൺസിൽ, ജനറൽ കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് (അഗ്രി വിഭാഗം) എന്നിവയിൽ അംഗമായിരുന്നു.

Related posts

തീരദേശം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും, ലഹരിവസ്തുക്കളും വില്പന; രണ്ടുപേർ പിടിയിൽ.

murali

കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി കെട്ടിടം നാടിന് സമർപ്പിച്ചു.

murali

കവി കുഞ്ഞുണ്ണി മാസ്റ്റർ 97-ാം ജന്മദിനാചരണം നടത്തി.

murali
error: Content is protected !!