September 19, 2024
NCT
KeralaNewsThrissur News

ഡി വൈ എഫ് ഐ നാട്ടിക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

നാട്ടിക : ഡി വൈ എഫ് ഐ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടിക ഫിഷറീസ് ഹൈസ്കൂൾ ശുചീകരിച്ചു കൊണ്ടിരിക്കെ ഡി വൈ എഫ് ഐ പ്രവർത്തകരെ തടയാൻ ശ്രമിക്കുകയും ഡി വൈ എഫ് ഐയുടെ പതാക നശിപ്പിക്കുകയും ചെയ്ത ആർ എസ് എസിൻ്റെയും ബി ജെ പിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നാട്ടിക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

പ്രതിഷേധയോഗം ഡി വൈ എഫ് ഐ നാട്ടിക ബ്ലോക്ക് സെക്രട്ടറി കെ എച്ച് സുൽത്താൻ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന ആർ എസ് എസ്, ബി ജെ പി ശ്രമങ്ങൾക്കെതിരെ പൊലീസ് ശകതമായ നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. എം ബി ഉണ്ണിക്കണ്ണൻ അധ്യക്ഷനായി.

ബ്ലോക്ക് പ്രസിഡൻ്റ് ടി ജി നിഖിൽ,ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ ജിജേജ് പുളിക്കൽ,തസ്നി ഷഹസാദ്, വിജയ്,അമൽ, അജ്മൽ,നിലേഷ് ജിത്ത്, ടി ജെ ജിനു ,നേതാക്കളായ കെ ബി ഹംസ,എം ആർ ദിനേശൻ, രജനി ബാബു, എ എൻ ദിൽഷാദ്, കെ കെ സന്തോഷ്, എ എൻ സുധീർ, പ്രദീപ് ഏങ്ങൂർ, പി വി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Related posts

കെ.എസ്.ആർ.ടി.സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

murali

അരണാട്ടുകരയിൽ വാടകവീട്ടിൽ നിന്ന് 4,000 ലിറ്റർ സ്പിരിറ്റുമായി കൊലക്കേസ്‌ പ്രതി പിടിയിൽ.

murali

14 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കന് മൂന്നുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!