NCT
KeralaNewsThrissur News

കുക്കർ വാറ്റ് മേക്കർ പിടിയിൽ; 10 ലിറ്റർ ചാരായവും 80 ലിറ്റർ വാഷുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.

തൃശ്ശൂർ : പരിയാരത്ത് 10 ലിറ്റർ ചാരായവും 80 ലിറ്റർ വാഷുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പരിയാരം സ്വദേശി റിജു ആണ് പിടിയിലായത്. ചാലക്കുടി എക്സൈന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വാഷും വാറ്റുപകരണങ്ങളും അടക്കം എക്സൈസ് പിടിച്ചെടുത്തു.

രഹസ്യമായി കുക്കറിൽ നിർമ്മിക്കുന്ന ചാരായം നാട്ടിൽ വിൽപ്പന നടത്താതെ പുറം പ്രദേശങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. പിടികൂടിയ ചാരായം ഇത്തരത്തിൽ എറണാകുളത്തേക്ക് കടത്തുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് എക്സൈസ് അറിയിച്ചു.

ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ സമീർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ഡിബോസ്, സുരേഷ്, ഷാജി,ജെയ്സൺ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related posts

യുവവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

മാലിന്യമുക്ത കേരളം വാർഡ് തല ശില്പശാല നടത്തി.

murali

ഗുരുവായൂരിൽ ബാർ ഹോട്ടലുകളിൽ മിന്നൽ പരിശോധന; മോശം സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

murali
error: Content is protected !!