NCT
KeralaNewsThrissur News

മാലിന്യമുക്ത കേരളം വാർഡ് തല ശില്പശാല നടത്തി.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ മാലിന്യമുക്ത കേരളം വാർഡ് തല ശിൽപ്പശാല താന്ന്യം കൃഷിഭവനിൽ വെച്ച് നടത്തി. വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു.

വാർഡ് സാനിറ്റേഷൻ കമ്മറ്റി കൺവീനർ സിലാരി പി.ടി, സി ഡി എസ് മെമ്പർ സുഭദ്ര രവി, എം എൽ എസ്പി ഫസീന. പി.വൈ, എ ഡി എസ് പ്രസിഡന്റ് വിജയപ്രകാശൻ, അംഗൻവാടി ടീച്ചർമാരായ സതീരംഗൻ, അഞ്ചു കെ.ബി, ആശവർക്കർ സുശീല രാജൻ, ക്ലബ്ബ് പ്രതിനിധി പ്രവീൺ കാട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.

വാർഡിലെ മുതിർന്ന അംഗവും വിമുക്തഭടനുമായ മുകുന്ദൻ വേളൂക്കരയെ കാർഗിൽ വിജത്തിന്റെ 25 വാർഷികദിനാചരണത്തിന്റെ ഭാഗമായി ചടങ്ങിൽ പൊന്നാട ചാർത്തി അനുമോദിച്ചു. വാർഡിനെ നാല് ക്ലസ്റ്ററുകൾ ആയി തിരിച്ചു. മാലിന്യമുക്ത വാർഡിനായി ഒത്തൊരു മിച്ച് മുന്നേറാൻ ശില്പശാല തീരുമാനമെടുത്തു

Related posts

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, വരുന്നത് ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

murali

നാട്ടിക നിയോജക മണ്ഡലത്തിൽ ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 1.12 കോടി രൂപയുടെ ഭരണാനുമതി.

murali

കുന്നംകുളം വിവേകാനന്ദ കോളേജിൽ എസ്എഫ്ഐ -എബിവിപി സംഘർഷം; നാല് വിദ്യാർത്ഥികൾക്കു പരിക്ക്.

murali
error: Content is protected !!