September 19, 2024
NCT
KeralaNewsThrissur News

എംബിബിഎസ് ബിരുദം നേടിയ വിദ്യാർത്ഥിനിക്ക് സിപിഐഎം നാട്ടിക നാലാം വാർഡ് കമ്മിറ്റി അനുമോദനം നൽകി.

നാട്ടിക : എംബിബിഎസ് ബിരുദം നേടിയ വിദ്യാർത്ഥിനിക്ക് സിപിഐഎം നാട്ടിക നാലാം വാർഡ് കമ്മിറ്റി അനുമോദനം നൽകി. നാട്ടിക നാലാം വാർഡിൽ താമസിക്കുന്ന കൊടപ്പുള്ളി ഗിരിജ പ്രേംദാസിന്റെ മകൾ ഹാപ്പി കെ പ്രേം ദാസിനാണ് അനുമോദനം നൽകിയത്. അനുമോദന ചടങ്ങ് നാട്ടിക എം എൽ എ സിസി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

നാട്ടിക നാലാം വാർഡ് മെമ്പർ നികിത പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് സിപിഐഎം നാട്ടിക ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ബി ഹംസ, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു, ടി.വി ശ്രീജിത്ത്, എ എം ദിൽഷാദ്, എം. എ നിസാർ,കെ.എ അൻഷാദ്, കെ. എസ് അമൽനാഥ്, ടി. കെ ഷാജി എന്നിവർ സംസാരിച്ചു. പി. വി രാധാകൃഷ്ണൻ സ്വാഗതവും, എം. ബി ഉണ്ണിക്കണ്ണൻ നന്ദിയും രേഖപ്പെടുത്തി.

Related posts

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

murali

കോടന്നൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

murali

ദേശീയപാത നിർമാണത്തിനുള്ള സാമഗ്രികളിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക്.

murali
error: Content is protected !!