NCT
KeralaNewsThrissur News

തൃശൂരിൽ നാളെ താമര വാടും, ബി.ജെ.പിക്ക് വേണമെങ്കിൽ ബാങ്കിൽ അക്കൗണ്ട് തുറക്കാം – കെ മുരളീധരൻ.

ബിജെപി അക്കൗണ്ട് തുറക്കും. കേരളത്തിൽ അല്ല മറിച്ച് ബാങ്കിലായിരിക്കുമെന്ന് തൃശൂർ ലോക്സഭാമണ്ഡലം യുഡിഫ് സ്ഥാനാർഥി കെ മുരളീധരൻ. ചൊവ്വാഴ്ച രാവിലെ വരെ താമര വിരിഞ്ഞോട്ടെയെന്നും ശേഷം വാടിക്കോളുമെന്നും മുരളീധരൻ തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

തിരഞ്ഞെടുപ്പിന് രംഗത്ത് ഇറങ്ങിയത് മുതൽ പാർട്ടിക്കോ സ്ഥാനാർത്ഥിക്കോ തെല്ലും സംശയമില്ലെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് നിയോജകമണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷം നേടും . പാർട്ടി പൂർണ ആത്മവിശ്വാസത്തിലാണ് താനും.

തൃശൂരിൽ താമര വിരിയുമെന്ന റിപ്പോർട്ടുകൾ അപ്പാടെ തള്ളിയ അദ്ദേഹം ചൊവ്വാഴ്‌ച രാവിലെ എട്ട് വരെ അത് വിരിഞ്ഞൊട്ടെയന്നും ശേഷം വാടികൊള്ളുമെന്നും പരിഹസിച്ചു. കേരളത്തിൽ ബിജെപി അകൗണ്ട് തുറക്കുമെന്ന റിപ്പോർട്ടുകളിലും പ്രതികരണം അറിയിച്ച അദ്ദേഹം കേരളത്തിൽ അല്ല ബാങ്കിലായിരിക്കും അവർ അക്കൗണ്ട് തുറക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

Related posts

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali

തൃശൂരിൽ വീണ്ടും കെ.എസ്.ഇ.ബിയുടെ വാഴവെട്ട്; പുതുക്കാട് പാഴായിലെ കർഷകന്റെ വാഴയാണ് കെ.എസ്.ഇ.ബി വെട്ടിക്കളഞ്ഞത്.

murali

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

murali
error: Content is protected !!