September 19, 2024
NCT
KeralaNewsThrissur News

വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും ദർശനവും സാഹിത്യവും ഉൾപ്പെടുത്തിയുള്ള പഠന ശില്പ ശാല നടത്തി.

തൃശ്ശൂർ (കഴിമ്പ്രം) : വിദ്യാരംഭം അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും, ദർശനവും, സാഹിത്യവും ഉൾപ്പെടുത്തിയുള്ള പഠന ശില്പ ശാല നടത്തി. ശില്പ ശാലയുടെ ഉൽഘടനം മുസ്‌ലിം ലീഗ് വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എൻ. കെ. മുഹമ്മദ് അലി നിർവഹിച്ചു.

കാലങ്ങൾ ഒരുപാട് കഴിഞ്ഞാലും ഓരോ മനുഷ്യന്റെ ഹൃദയത്തിൽ നിന്നും മറക്കാൻ കഴിയാത്ത മഹാനാണ് വൈക്കം മുഹമ്മദ് ബഷീർ, അദ്ദേഹത്തിന്റെ ഓരോ കൃതികളും കഥാപാത്രങ്ങളും അത്രത്തോളം മഹത്തരം ആണ് ഓരോരുത്തരുടെയും ജീവിതത്തിൽ മറക്കാൻ കഴിയാത്ത സംഭാവന നൽകിയ മഹാൻ ആണ് വൈക്കം മുഹമ്മദ്‌ ബഷീർ
എന്ന് അഭിപ്രായപെട്ടു.

വലപ്പാട് പഞ്ചായത്ത് വാർഡ്‌ മെമ്പർ അനിത കർത്തികേയൻ മുക്യ അതിഥി ആയി പങ്കെടുത്തു. അദ്ധ്യാപകനും പത്ര പ്രവർത്തകനും ആയ നൗഷാദ് പാട്ടുകുളങ്ങരയാണ് ശില്പ ശാല നയിച്ചത്. വിദ്യാരംഭം എം ഡി ആഷിക് എൻ മജീദ് നെടിയപറമ്പിൽ മുഖ്യ പ്രഭാഷനം നടത്തി.

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ഇരുന്നുറ്റി അൻപതിൽ പരം വിദ്യാലയങ്ങളിൽ ബഷീർ പഠന ശില്പ ശാല നടത്തിയിട്ടുള്ള നൗഷാദ് പാട്ടുകുളങ്ങരയുടെ 261 മത്തെ ക്ലാസ് ആയിരിന്നു വിദ്യാരംഭം അക്കാദമിയുടെ നേതൃത്തത്തിൽ നടത്തിയത്. വിദ്യാർകളുടെയും രക്ഷിതാകളുടെയും സഹകരണവും പങ്കാളിത്തവും പരിപാടിയുടെ വിജയത്തിന് മാറ്റു കുട്ടി. എസ് എസ് എൽ സി,  പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്തു.

Related posts

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു.

murali

സുരേഷ് ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.

murali

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.

murali
error: Content is protected !!