September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ അധ്യയനദിനം.

സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ അധ്യയനദിനം.  25 ശനിയാഴ്ചകള്‍ അധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ.

ജൂണ്‍ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ ഏഴ്, 28, ഒക്ടോബർ അഞ്ച്, 26, നവംബർ രണ്ട്, 16, 23, 30, ഡിസംബർ ഏഴ്, ജനുവരി നാല്, 25, ഫെബ്രുവരി ഒന്ന്, 15, 22, മാർച്ച്‌ ഒന്ന്, 15, 22 ശനിയാഴ്ചകളാണ് പ്രവൃത്തിദിനമാക്കിയത്.

ജൂണ്‍, ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളില്‍ മൂന്നും നവംബറില്‍ നാലും ശനിയാഴ്ച പ്രവൃത്തിദിനമാണ്. ഇതാദ്യമായാണ് ഇത്രയും ശനിയാഴ്ചകള്‍ കൂട്ടത്തോടെ അധ്യയന ദിനമാക്കുന്നത്. നേരത്തെ 204 അധ്യയനദിനം ഉള്‍പ്പെടുത്തി കലണ്ടറിന് ധാരണയായിരുന്നെങ്കിലും 220 ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.

Related posts

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിക്കുന്നത് കടുത്ത അനീതി : നാട്ടിക പോസ്റ്റ്‌ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തിയും ബഡ്ജറ്റ് കീറിയെറിഞ്ഞും കോൺഗ്രസ്‌ സമരം.

murali

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ വീട് റവന്യു മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു.

murali

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ.

murali
error: Content is protected !!