NCT
KeralaNewsThrissur News

ഒളരിയിൽ പൂട്ടി കിടന്നിരുന്ന വീട്ടില്‍ മോഷണം 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷടപ്പെട്ടു.

തൃശ്ശൂര്‍ (അയ്യന്തോള്‍) : ഒളരിയിൽ പൂട്ടി കിടന്നിരുന്ന വീട്ടില്‍ മോഷണം 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷടപ്പെട്ടു. അയ്യന്തോള്‍ പഴയ പോലിസ് ഔട്ട് പോസറ്റിന് സമീപം കല്‍ഹാര അപ്പാര്‍ട്ടമെന്റെിന് സമീപം പുല്ലേലിക്കല്‍ വീട്ടില്‍ ഡോ കുരുവിളയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുടമയും കുടംബവും ഒരു മാസമായി അമേരിക്കയില്‍ ആണ്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല , മോതിരങ്ങള്‍, വള എന്നിവ അടങ്ങിയ ആഭരണ പെട്ടിയില്‍ 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു, ഇവയാണ് നഷടപ്പെട്ടത്. മറ്റു സാധനങ്ങള്‍ നഷടപ്പെട്ടതായി സൂചന ഇല്ല. അമേരിക്കയില്‍ ഉള്ള കുടംബം നാട്ടില്‍ എത്തിയാല്‍ മാത്രമെ നഷടപ്പെട്ടവയെ കുറിച്ച് അറിയാന്‍ സാധിക്കുകയുള്ളു.

പിന്‍ വശത്ത് വാതില്‍ കുത്തി പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്.  അകത്ത് കടന്ന മോഷടാവ് വീട്ടു സാധനങ്ങള്‍ എല്ലാം വലിച്ച് വാരിയിട്ട മുറിയില്‍ വ്യാപകമായ പരിശോധന നടത്തിയിരുന്നു. മോഷണത്തില്‍ ഒരാള്‍ക്ക് മാത്രമെ പങ്കെുള്ളുവെന്നാണ് സി സി ടി വി പരിശോധനയില്‍ കണ്ടെത്തിയത്.

മുഖമൂടി ധരിച്ചിരുന്നുവെന്നത് കൊണ്ട് തന്നെ മോഷടവിനെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസഥയാണ്. മോഷണം നടന്ന വീട്ടിലേയും സമീപ പ്രദേശത്തെ വീടുകളിലെയും സഥാപനങ്ങളിലേയും സി സി ടി വികള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

Related posts

ലോക്സഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ഉണ്ടായി: ബിനോയ് വിശ്വം.

murali

പെരുമ്പാവൂരിൽ 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍.

murali

മദ്യനയ അഴിമതിക്കേസ്; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ.

murali
error: Content is protected !!