NCT
KeralaNewsThrissur News

മാസപ്പിറവി കണ്ടു: കേരളത്തിൽ ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാൾ.

കോഴിക്കോട് ∙ കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും, ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്നു ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

ജൂണ്‍ എട്ട് ശനിയാഴ്ച ദുൽ ഹിജ്ജ ഒന്നായിരിക്കുമെന്നും ബലിപെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ചയുമായിരിക്കുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുല്ലക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

Related posts

ബ്രൗൺഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി വിയ്യൂർ പോലീസിന്റെ പിടിയിൽ.

murali

ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവത്തിന് കൊടിയേറി.

murali

അഞ്ഞൂർ തൊഴിയൂരിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു.

murali
error: Content is protected !!