NCT
KeralaNewsThrissur News

പേനപ്പെട്ടിയും നെയിം സ്ലിപ്പും വിതരണം ചെയ്തു.

തൃശൂര്‍ : പേന ഉപയോഗിച്ചുകഴിഞ്ഞാല്‍ ഇനി മുതല്‍ വലിച്ചെറിയരുത്. ഉപയോഗിച്ച പേന സൂക്ഷിക്കാന്‍ ജില്ലയിലെ എല്ലാ സ്‌കൂളിലും ഓരോ പെട്ടി സ്ഥാപിക്കുന്നു. ഇത്തരത്തില്‍ 1024 സ്‌കൂളുകളില്‍ പെന്‍ ബോക്‌സ് അഥവാ പേനപ്പെട്ടി സജ്ജീകരിക്കും.

ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കുന്ന സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ ഇവ ശേഖരിച്ച് മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി സംസ്‌കരിക്കും.

ജില്ലാതല ഉദ്ഘാടനം അയ്യന്തോള്‍ നിര്‍മല കോണ്‍വെന്റ് യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി എന്‍ സുര്‍ജിത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ കെ അജിതകുമാരി, സമേതം പരിപാടികളുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ടി വി മദനമോഹനന്‍,

ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, അസി. കോര്‍ഡിനേറ്റര്‍ മുര്‍ഷീദ്, മാലിന്യമുക്ത നവകേരളം കോര്‍ഡിനേറ്റര്‍ കെ ബി ബാബുകുമാര്‍, തൃശൂര്‍ വെസ്റ്റ് എ.ഇ.ഒ പി ജെ ബിജു, ഈസ്റ്റ് എ.ഇ.ഒ പി എം ബാലകൃഷ്ണന്‍, സി ഹിത ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

നാട്ടികയിലെ സിപിഎം പഞ്ചായത്ത് ഭരണം തുടരുന്നത് ബിജെപി സിപിഎം ഭാന്തവം പരസ്യമായി അംഗീകരിക്കുന്നത്- രാഹുൽ മാങ്കൂട്ടത്തിൽ.

murali

തൃശൂർ, പാലക്കാട് ജില്ലകളിലെ ചില എക്സൈസ് ഓഫീസുകളിൽ വിജലൻസിന്റെ മിന്നൽ പരിശോധന. നിരവധി ക്രമക്കേടുകൾ കണ്ടെത്തി.

murali

കയ്പ്പമംഗലം പനമ്പിക്കുന്നിൽ ബസ്സിടിച്ച് പെട്ടിഓട്ടോ മറിഞ്ഞു.

murali
error: Content is protected !!