September 19, 2024
NCT
KeralaNewsThrissur News

അതിജീവനത്തിനായി ഹരിതകേരളം മിഷന്റെ – ജനകീയ പച്ചത്തുരുത്ത്.

തൃശ്ശൂർ  : 2050 ഓടെ സംസ്ഥാനം കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്ന ജനകീയ പച്ചതുരുത്ത് ജില്ലാതല ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പള്ളി എം എല്‍ എ അവണൂര്‍ ശാന്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

”നമ്മുടെ ഭൂമി നമ്മുടെ ഭാവി” എന്ന മുദ്രാവാക്യത്തോടെ പരിസ്ഥിതിദിന പ്രമേയമായ ഭൂപുനസ്ഥാപനം, മരുവത്ക്കരണ പ്രതിരോധം, വരള്‍ച്ച തടയല്‍ എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പച്ചത്തുരുത്തുകള്‍ സ്ഥാപിക്കും.

സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, കെ.എഫ്.ആര്‍.ഐ, സോഷ്യല്‍ ഫോറസ്ട്രി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ജൂണ്‍, ജൂലായ് മാസങ്ങളില്‍ ജില്ലയില്‍ 25 ഏക്കറില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കും. ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ശാന്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 180 കുട്ടികള്‍ കൊണ്ടുവന്ന വൃക്ഷ തൈകള്‍

പരസ്പരം കൈമാറ്റം ചെയ്ത് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നട്ടു. സംരക്ഷണത്തിനായി ഓരോ ചെടി, പരിപാലിക്കുന്ന വിദ്യാര്‍ഥിയുടെ പേരുകള്‍ എഴുതി ‘നന്മ’ എന്ന പേരില്‍ ഒരു രജിസ്റ്റര്‍ എഴുതി തയ്യാറാക്കി സൂക്ഷിച്ചിട്ടുണ്ട്.

അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷയായി. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ സി ദിദ്വിക പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ എന്‍ എസ് എസ് ലീഡര്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിന്‍സിപ്പല്‍ എന്‍. കെ സുപ്രിയ, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എ വി സഞ്ജീവന്‍, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍, ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ഇക്കോ ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ. കെ.വിനോദ,് മാനേജ്‌മെന്റ് പ്രതിനിധി ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ആശുപത്രിയിൽ രോഗിയുടെ സ്വർണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി.

murali

ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.

murali

അരിമ്പൂർ എറവ് ആറാംകല്ലിൽ എച്ച് 1, എൻ1 ബാധിച്ച സ്ത്രീ മരിച്ചു.

murali
error: Content is protected !!