June 23, 2024
NCT
KeralaNewsThrissur News

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം.

കൊച്ചി : വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി പാക്കുളത്താണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം.

ബിനീഷ് കുര്യൻ, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിൻ ബിനീഷ് എന്നിവരാണ് മരിച്ചത്. തീ പൂര്‍ണ്ണമായും അണച്ചു. രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞിരുന്നില്ല. നാട്ടുകാർ എത്തിയപ്പോഴേക്കും വീട് മുഴുവൻ തീ പടർന്നിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

തൃപ്രയാർ വൈ മാളിലെ ലാഭം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്തു.

murali

തൃപ്രയാർ NES കോളേജിൽ പുതിയ കോഴ്സുകളുടെ ഉത്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.

murali

ക​ന​ത്ത മ​ഴ​യി​ൽ ഏ​ങ്ങ​ണ്ടി​യൂ​ർ ദേ​ശീ​യ​പാ​തയിൽ വെള്ളക്കെട്ട്.

murali
error: Content is protected !!