September 20, 2024
NCT
KeralaNewsThrissur News

വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം.

അങ്കമാലിയിൽ വീടിന് തീപിടിച്ച് യുവാവും ഭാര്യയും രണ്ട് മക്കളുമടക്കം നാലുപേർ മരിച്ചു. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. അങ്കമാലി ടൗണിൽ നിന്ന് 200 മീറ്ററോളം മാറി പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45 ), ഭാര്യ അനു(40), മകൻ ജുവാൻ (ഒൻപത് ), ജസ് വിൻ (ആറ്) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ 4.50 ഓടെയാണ് സംഭവം. ഇരുനില വീടിന്റെ മുകൾ നിലയിലായിരുന്നു തീ പിടുത്തം. താഴെ മുറിയിൽ കിടന്ന അമ്മ ചിന്നമ്മ മക്കളുടെ കരച്ചിൽ കേട്ട് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് അഗ്നി രക്ഷസേന സ്ഥലത്ത് എത്തിയെങ്കിലും മുറി കത്തിച്ചാമ്പലായി നാല് പേരും അതിദാരുണമായി മരിച്ചിരുന്നു.

ബിനീഷ് അങ്കമാലി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും ഭാര്യ അനു മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രി ജീവനക്കാരിയുമാണ്. സംഭവമറിഞ്ഞ് ജില്ല റൂറൽ എസ്.പി ഡോ.സക്സേനയും, റോജി എം. ജോൺ എം.എൽ.എയും സ്ഥലത്തെത്തി. മരണ കാരണം വ്യക്തമായിട്ടില്ല.

Related posts

വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു; കുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു.

murali

ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞ് വീണു യുവതിക്ക് പരിക്ക്. 

murali

മണ്ണുത്തിയിൽ എക്സൈസിന്റെ പരിശോധനയിൽ 12 കിലോ കഞ്ചാവ് പിടികൂടി.

murali
error: Content is protected !!