NCT
NewsKeralaThrissur News

ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു.

തൃശ്ശൂര്‍ : കുന്നംകുളം നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിൽ  ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. കുന്നംകുളം തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന അനന്യ ബസ്സിലെ ക്ലീനർ ഇയ്യാൽ സ്വദേശി  ജയേഷിനാണ് (34) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8:30ഓടെ ആയിരുന്നു സംഭവം. മർദനമേറ്റ യുവാവ് പൊലീസിൽ പരാതി നൽകി. പരിക്കേറ്റ ജയേഷിന്റെ സുഹൃത്തായ യുവാവാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.

രാവിലെ ഇരുവരും തമ്മിൽ കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ വച്ച് വാക്ക് തർക്കം നടന്നിരുന്നു. തുടർന്ന് ജയേഷന്റെ പരാതിൽ ഈ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട്  രാത്രി ജോലികഴിഞ്ഞ് പോവുകയായിരുന്നു ജയേഷിനെ ഇതേ യുവാവ് തടഞ്ഞുനിർത്തി ആക്രമിക്കുകയും തടയാൻ ശ്രമിക്കുന്നതിനിടെ കല്ലുകൊണ്ട് ജയേഷിന്റെ തലക്കടിച്ചു പരിക്കേൽപ്പിക്കുകയും ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കല്ലു കൊണ്ടുള്ള  മർദ്ദനത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകി.

Related posts

എടത്തിരുത്തി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ വോളിബോള്‍ ടീം പുനരാരംഭിച്ചു.

murali

വെള്ളാങ്കല്ലൂരിൽ വൻ തീപിടിത്തം.

murali

കൊടുങ്ങല്ലൂർ പെട്രോൾ പമ്പിൽ വാക്ക് തർക്കത്തെ തുടർന്ന് ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ.

murali
error: Content is protected !!