September 19, 2024
NCT
KeralaNewsThrissur News

വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.

ഇരിങ്ങാലക്കുട : കാക്കാത്തുരുത്തി കെ.എല്‍.ഡി.സി. കനാലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി തറപറമ്പില്‍ വീട്ടില്‍ ബിജോയിയുടെ മകന്‍ ഭവത്കൃഷ്ണ (17) ആണ് മരിച്ചത്. കോതറ പാലത്തിനടുത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്‌കൂളില്‍ നിന്നും പ്ലസ്ടു പൂര്‍ത്തിയായ വിദ്യാര്‍ത്ഥിയാണ്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ കൂട്ടുകാരുമൊത്ത് കനാലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടിയെ കാണാതായത്.

ഫയര്‍ ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കോതറ പാലത്തിനടുത്ത് നിന്നും വൈകീട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍.

murali

കരുവന്നൂര്‍ ബാങ്ക് കേസ്; കൂടുതല്‍ സി.പി.എം നേതാക്കള്‍ക്ക് ഇ.ഡി ഉടൻ നോട്ടീസ് നല്‍കും.

murali

കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഗ്രാമസഭയിൽ നിന്നും വയനാടിനായി സഹായധനം കൈമാറി.

murali
error: Content is protected !!