September 19, 2024
NCT
KeralaNewsThrissur News

വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് വാർഡ് മെമ്പർ ആന്റോ തൊറയൻ.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി എസ് എസ് എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ നിവേദ്യ പി.എസ് , പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ മേഗ്ന ആനന്ദ് , നേഹശ്രിയ എന്നിവരേയും,

എസ് എസ് എൽസി , പ്ലസ്ടു വാർഡിൽ നിന്നും വിജയിച്ച എല്ലാവരേയും, നീറ്റ് പരീക്ഷയിൽ 720 മാർക്കിൽ 705 മാർക്ക് നേടിയ എം.എൻ. ഗായത്രി, വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ പഴ്സ് ഉടമക്ക് തിരിച്ച് നൽകി മാതൃകയായ രേണുക റിജു , കുടുംബശ്രീ ബ്ലോക്ക് തലത്തിൽ നടത്തിയ അരങ്ങ് മത്സരത്തിൽ

പ്രസംഗത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീദേവി പ്രിനേഷ് , വാർഡിൽ നിന്നും സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ഷാഡിൻ പി , ബൈജു വാഴക്കുളത്ത് എന്നിവരെ അനുമോദനം 2024 എന്ന പെരിങ്ങോട്ടുകര ശ്രീ ബോധാനന്ദ വായനശാലയിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു .

വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ ഏ.യു. രഘുരാമൻ പണിക്കർ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് ഒ.എസ്. അഷ്റഫ് ,എഴുത്തുകാരൻ ഡോ ജെയിംസ് ചിറ്റിലപ്പിള്ളി , ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ , സിഡിഎസ് മെമ്പർ സുഭദ്ര രവി , എഡിഎസ് പ്രസിഡന്റ് വിജയ പ്രകാശൻ , ആശ വർക്കർ സുശീല രാജൻ , പി.ബി. സത്യൻ , ഗിരിജ കൊടപ്പുള്ളി എന്നിവർ പ്രസംഗിച്ചു.

അംഗൻവാടി ടീച്ചർമാരായ സതി രംഗൻ , ഗീത , റിജു കണക്കന്തറ , വിൻസെന്റ് കുണ്ടുകുളങ്ങര , കിസ്മത്ത് പിയൂസ് , സിമി ജോബി എന്നിവർ നേതൃത്വം നൽകി . എസ് എസ് എൽ സി , പ്ലസ് ടു ഫുൾ എപ്ലസ് നേടിയ മൂന്ന് വിദ്യാർത്ഥിനികൾക്ക് സൈക്കിൾ സമ്മാനമായി നൽകി

Related posts

ചേറ്റുവയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായി.

murali

ഹൈവേയുടെ കാനയുടെ കുഴിയിൽ വീണു; അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്ക്.

murali

ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 62 കാരന് 12 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!