September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി. ഞായറാഴ്ച അർധരാത്രി 12 മണി മുതലാണ് നിരോധനം തുടങ്ങിയത്. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും. പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമേ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളു.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസുണ്ടാകും.

Related posts

മാര്‍ത്ത ടീച്ചര്‍ നിര്യാതയായി.

murali

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം.

murali

റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’ക്ക് എതിരല്ല; സിദ്ദിഖ്.

murali
error: Content is protected !!