September 19, 2024
NCT
KeralaNewsThrissur News

സുരേഷ് ഗോപിയുമായുള്ള ബന്ധം; മേയർ എം കെ വർഗീസിനെ താക്കീത് ചെയ്ത് സിപിഐഎം.

തൃശ്ശൂർ : സുരേഷ് ഗോപിയുമായുള്ള ബന്ധത്തിൽ മേയർ എം കെ വർഗീസിനെ താക്കീത് ചെയ്ത് സിപിഐഎം.  പ്രതികരണങ്ങളിൽ ശ്രദ്ധ വേണമെന്ന് എം എം വർഗീസ് മേയർക്ക് നിർദേശം നൽകി. സിപിഐയുടെ പരാതിയെ തുടർന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമായിരുന്നു നടപടി.

സുരേഷ് ഗോപിയോട് തനിക്ക് പ്രത്യേക താല്പര്യം ഇല്ലെന്നും എംപി എന്ന ബന്ധം മാത്രമേ അദേഹവുമായുള്ളൂവെന്നും മേയർ പ്രതികരിച്ചു. തൃശൂരിൽ വികസനം കൊണ്ടുവരാനുള്ള ശ്രമമാണ് താൻ നടത്തുന്നത്. എല്ലാം മാധ്യമസൃഷ്ടി എന്ന പാർട്ടി നേതൃത്വത്തോടും മാധ്യമപ്രവർത്തകരോടും മേയർ എം കെ വർഗീസ്ആവർത്തിച്ചു.

അതേസമയം സുരേഷ് ഗോപി എംപിയെ ഹോട്ടലില്‍വെച്ച് കണ്ട സംഭവത്തില്‍ പ്രതികരണവുമായി തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. അദ്ദേഹത്തോട് പ്രത്യേക ആഭിമുഖ്യമില്ല. സുരേഷ് ഗോപിയുമായി ഒരു രാഷ്ട്രീയ ചര്‍ച്ചയും പുരോഗമന ചര്‍ച്ചയും നടത്തിയിട്ടില്ല.

സിപിഎം ജില്ലാ കമ്മിറ്റി തന്നെ വിളിച്ചുവരുത്തിയതല്ലെന്നും താന്‍ അങ്ങോട്ട് പോയതാണെന്നും വര്‍ഗീസ് പറഞ്ഞു. അദ്ദേഹത്തെ മന്ത്രിയാക്കിയത് ജനങ്ങളല്ലേയെന്നും വര്‍ഗീസ് ചോദിച്ചു.

Related posts

ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

murali

ചേർപ്പ് പെരുമ്പിള്ളിശ്ശേരി സെൻ്ററിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി.

murali

ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കും: മന്ത്രി ഡോ ആർ ബിന്ദു.

murali
error: Content is protected !!