NCT
KeralaNewsThrissur News

പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി ഷാർജയിൽ അന്തരിച്ചു.

പാവറട്ടി  : യുവതി ഷാർജയിൽ അന്തരിച്ചു. വെങ്കിടങ്ങ് കണ്ണോത്ത് ശഹീം ഭാര്യ സുമയ്യ ( സുമി – 26) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ഷാർജയിലെ കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

വൻമെനാട് വെള്ളായിപറമ്പിൽ പാലത്ര റഫീഖ് ആണ് പിതാവ്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്തിന്റെ സഹോദരി ആമിനുവിന്റെ മകളാണ്. നാട്ടിലെത്തിക്കുന്ന മൃതദേഹം ബുധനാഴ്ച (12.06.2024) വൻമെനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Related posts

42 ലക്ഷത്തിലധികം വിലവരുന്ന വാക്സ് ഗോൾഡ് കവർച്ച കേസിലെ മറ്റൊരു പ്രതിയും സഹായിയും അറസ്റ്റിൽ.

murali

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് വിജയ്.

murali

മത്സ്യതൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!