NCT
KeralaNewsThrissur News

എ.ആർ അയ്യപ്പൻ (കേളപ്പൻ) അന്തരിച്ചു.

വാടാനപ്പള്ളി : ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്ന വാടാനപ്പള്ളി ആറുകെട്ടി എ.ആർ. അയ്യപ്പൻ ( കേളപ്പൻ 85) അന്തരിച്ചു. 1953 -ൽ തൃശൂർ ജില്ലയിലെ ആർ.എസ്.എസിൻ്റെ ആദ്യ ശാഖ പ്രവർത്തനം വാടാനപ്പള്ളിയിൽ തുടങ്ങിയ വ്യക്തിയായിരുന്നു. ഏറെ കാലം സംഘടനയുടെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു.

ജനസംഘം, ബി.എം.എസ്, ബി.ജെ.പി തുടങ്ങിയ പരിവാർ സംഘടനകളിൽ ഉയർന്ന പാദവികൾ വഹിച്ചിട്ടുണ്ട്. വാടാനപ്പള്ളി തളിക്കുളം മേഖലയിലെ മുക്കുവ സമുദായ ഉന്നമനത്തിന് വേണ്ടിയും രംഗത്തുണ്ടായിരുന്നു. വാടാനപ്പള്ളി – തളിക്കുളം സമുദായ ഉത്സവത്തിൻ്റെ പ്രധാനിയും വാടാനപ്പള്ളി ബീച്ചിലെ മരണാനന്തര കമ്മറ്റിയുടെയും മുക്കുവ സമുദായത്തിൻ്റെ കീഴിലുള്ള അമൃതബോധിനി സഭയുടെയും സ്ഥപകനായിരുന്നു.

തളിക്കുളം എ.എം.യു.പി സ്ക്കൂൾ സമുദായ നേതൃത്വത്തിൻ്റെ കീഴിൽ ഏറ്റെടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ചതും അയ്യപ്പനായിരുന്നു. പൊതു രംഗത്തും സജീവമായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സൈലേഷ്, സതീഷ്, ഷൈലജ

Related posts

പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു.

murali

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

murali

ബൈക്കിൻറെ ചക്രത്തിൽ സാരി കുടുങ്ങി അപകടം: വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

murali
error: Content is protected !!