NCT
KeralaNewsThrissur News

മത്സ്യ- മാംസ മാലിന്യം ഇടുന്നത് സംബന്ധിച്ച തർക്കം; യുവാവിന് കുത്തേറ്റു.

തൃശൂർ : മാംസവിൽപ്പനക്കടയിലെ മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം മുണ്ടൂരിൽ യുവാവിന് കുത്തേറ്റു. മുണ്ടൂർ സ്വദേശി പുത്തൂക്കര വീട്ടിൽ ആന്റോയുടെ മകൻ ആനന്ദിനാണ് കുത്തേറ്റത്. ആനന്ദിൻ്റെ വീടിന് സമീപത്തെ പുണ്യാളൻ ഫിഷ് മാർക്കറ്റ് ഉടമ ആൻ്റോ എഡിസനാണ് കുത്തിയത്. മത്സ്യ-മാംസ മാലിന്യം ഇടുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണം.

മുണ്ടൂർ പുണ്യാളൻ ഫിഷ് മാർക്കറ്റ് കടയുടെ സമീപത്ത് ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. മുണ്ടൂർ പെരിങ്ങന്നൂർ തലക്കോട്ടുകര വീട്ടിൽ ആന്റോ എഡിസന്റെ (30)പേരിൽ പേരാമംഗലം പോലീസ് കേസെടുത്തു. ‌

Related posts

കുപ്രസിദ്ധ മോഷ്ടാവ് രാസാത്തി രമേഷ്‌ പിടിയിൽ.

murali

ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ജോജു ജോർജിന് പരിക്ക്.

murali

കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത മുണ്ടൂരിൽ വാഹനാപകടം : ഒരാൾ മരിച്ചു.

murali
error: Content is protected !!