September 20, 2024
NCT
KeralaNewsThrissur News

ബൈക്ക് മോഷണ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

ചാലക്കുടി : ബൈക്ക് മോഷണ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കുഴൂർ കൈതാരത്ത് വീട്ടിൽ ജിജോ(19), മേലഡൂർ തെ ക്കേക്കര വീട്ടിൽ റിജോ(21) എന്നിവരെയാണ് മാള എസ്.എച്ച്.ഒ സുനിൽ പുളിക്കൻ അറസ്റ്റ് ചെയ്തത്. കുഴൂർ ചെറുകാലത്ത് വീട്ടിൽ റിൻസൻ എന്നയാളുടെ ബൈക്ക് മോഷ്ട‌ിച്ച കേസിലാണ് സംഭവം.

മാള പള്ളിപ്പുറം സിമന്റ് ബ്രിക്സ് സൈറ്റിൽ വച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. പ്രതികൾ മോഷ്ട‌ിച്ച ബൈക്കുമായി കറങ്ങിനടക്കുകയായിരുന്നു. മേലഡൂർ പുറക്കുളം പാലത്തിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

പോലീസ് സ്റ്റേഷന് ബോംബ് വെക്കുമെന്ന് ഭീഷണി; ഗുണ്ടാ തലവൻ തീക്കാറ്റ് സാജനായി വ്യാപക തെരച്ചിൽ.

murali

പെരിങ്ങോട്ടുകരയിൽ ബസിൻ്റെ ചക്രം കയറി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.

murali

കുന്നംകുളം പാറേമ്പാടത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം.

murali
error: Content is protected !!