NCT
KeralaNewsThrissur News

മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍. കോളനി എന്ന പേര് ഒഴിവാക്കും.

കോളനി പദം പിൻവലിച്ച് സർക്കാർ. കോളനി പദം പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. കെ.രാധാകൃഷ്ണന്റേതാണ് ചരിത്ര ഉത്തരവ്. കോളനി, സങ്കേതം, ഊര് എന്നീ പദങ്ങൾ ഒഴിവാക്കി. രാജി സമർപ്പിക്കുന്നതിന് മുമ്പാണ് ഉത്തരവ്.

‘കോളനി’ എന്ന പേരുമാറ്റം നേരത്തെ മുതല്‍ ആഗ്രഹിച്ചിരുന്നുവെന്ന് കെ രാധാകൃഷ്ണന്‍ എംഎല്‍എ. യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്. കോളനി എന്ന പദം അടിമത്തത്തിന്റേതാണെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രി പദം രാജിവെച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.

ഓരോ പ്രദേശത്തും ഇഷ്ടമുള്ള പേര് നിര്‍ദേശിക്കാം. വ്യക്തികളുടെ പേരുകള്‍ ഒഴിവാക്കാം. നിലവില്‍ ഉള്ളതാണെങ്കില്‍ അതിനൊപ്പമുള്ള കോളനി എന്ന പദം ഒഴിവാക്കാം.’ കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Related posts

രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോജിതമായ ഇടപെടൽ ലാബ് മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിച്ച ആൾ പിടിയിൽ.

murali

ചാവക്കാട് മുല്ലപ്പുഴയിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

murali

തൃശൂർ പൂരം: ഡ്യൂട്ടിക്ക് നഗരത്തിൽ വിന്യസിക്കുന്നത് 3200 പോലീസ് ഉദ്യോഗസ്ഥരെ.

murali
error: Content is protected !!