NCT
KeralaNewsThrissur News

എസ്.ഇ.യു ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.

തൃശൂര്‍ : സ്റ്റേറ്റ് എംപ്ളോയിസ് യൂണിയന്‍ (എസ്.ഇ.യു)ജില്ലാ സമ്മേളനം സമാപിച്ചു. ജീവനക്കാരെ കൊള്ളയടിക്കുന്ന ജീവാനന്ദം പദ്ധയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.എച്ച്.റഷീദ് ആവശ്യപ്പെട്ടു.

എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി നൗഷാദ് തളിക്കുളം സ്വാഗതം പറഞ്ഞു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എസ്.ഇ.യു അംഗങ്ങളായ എ.കെ, സമദ്, മുരളീധരന്‍ കെ.കെ, ഖാലിദ് നിസാര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ആദരിച്ചു.

എസ്.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് ബീരു പി മുഹമ്മദ്, സെക്രട്ടറി അഹമ്മദ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ അബ്ദുള്ള ബാബു, അബ്ദുള്ള കൊച്ചിക്കാരന്‍, കെ.കെ അലിമോന്‍, സിദ്ധീക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി അബ്ദുള്ള കൊച്ചിക്കാരന്‍ (പ്രസിഡണ്ട്),നൗഷാദ് തളിക്കുളം(ജനറല്‍ സെക്രട്ടറി)സുധീര്‍ കെ.ഇ(ട്രഷറര്‍). വൈസ് പ്രസിഡന്‍റുമാരായി അലിമോന്‍ കെ.കെ, ഫൗസിയ ടി.എ, അന്‍സില്‍ പി.എം, ശ്രീകുമാര്‍ കെ.എസ്. ജോ.സെക്രട്ടറിമാരായി റഹ്മത്ത് ബീവി, ഫല്‍ഗുണന്‍ പി, മുഹമ്മദ് അസ് ലം, പ്രവീണ്‍ എം.ആര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Related posts

സരോജിനി നിര്യാതയായി.

murali

റോഡരികിൽ തള്ളിയ ബാർബർ ഷോപ്പിൽനിന്നുള്ള മാലിന്യം ഇട്ടവരെ കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു.

murali

തളിക്കുളത്ത് കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രികൻ ബ്ലേഡ് കൊണ്ട് ദേഹത്ത് സ്വയം മുറിച്ച് പരിക്കേൽപ്പിച്ചു.

murali
error: Content is protected !!