September 19, 2024
NCT
KeralaNewsThrissur News

നാട്ടിക പഞ്ചായത്തിന്റെ ദുർഭരണം; പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്‌.

തൃപ്രയാർ : നാട്ടിക പഞ്ചായത്ത് പൊതു ശ്മശാന സ്ഥലത്തെ മാലിന്യ കൂമ്പാരം നീക്കം ചെയ്യുക, പ്രധാന തോടുകളും കാനകളും വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുക, തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രകാശിപ്പിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാട്ടിക ഗ്രാമപഞ്ചായത്തിന്റെ ജനദ്രോഹ ദുർഭരണത്തിനെതിരെ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. പൊതുശ്മശാന സ്ഥലത്ത് കൂമ്പാരമായി കിടക്കുന്ന മാലിന്യം നീക്കം ചെയത് മാറാരോഗങ്ങളിൽ നിന്നും നാട്ടികയിലെ ജനങ്ങളെ രക്ഷിക്കാനും, ചുവന്ന മണ്ണിട്ട് തൂർത്ത അങ്ങാടി തോട് അടക്കമുള്ള

നാട്ടികയിലെ പ്രധാന തോടുകളും കാനകളും തുറന്ന് വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ നടപടിയെടുക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും, തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രകാശിപ്പിക്കുകയും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാനുമുള്ള നടപടി പഞ്ചായത്ത്‌ സ്വീകരിക്കണമെന്നും ഉദ്ഘാടകൻ ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് ആവിശ്യപ്പെട്ടു, അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭങ്ങളുമായി നാട്ടിക പഞ്ചായത്തിന് മുന്നിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും നാട്ടുകാരും ഉണ്ടാകുമെന്നും നൗഷാദ് ആറ്റുപറമ്പത്ത് കൂട്ടിച്ചേർത്തു.

ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി വി ആര്‍ വിജയന്‍, അഡ്വ.സുനിൽ ലാലൂർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്, സി ജി അജിത്കുമാർ, പി കെ നന്ദനൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു പ്രദീപ്, സി എസ് മണികണ്ഠൻ, ശ്രീദേവി മാധവൻ, കെ വി സുകുമാരൻ എന്നിവർ സംസാരിച്ചു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പിസി ജയപാലൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റീന പത്മനാഭൻ, ബാബു പനക്കൽ, രഹന ബിനീഷ്,കമല ശ്രീകുമാർ, പി കെ വാസവൻ,പി എം സുബ്രമുണ്യൻ, ഹേമ പ്രേമൻ, ജീജ ശിവൻ,എ എസ് പത്മപ്രഭ, കൃഷ്ണകുമാർ എരണെഴത്ത് വെങ്ങാലി,ഷെരീഫ് പാണ്ടികശാല, മണികണ്ഠൻ ഗോപുരത്തിങ്കൽ, രാജീവ്‌ അരയംപറമ്പിൽ, സ്കന്ദരാജ് നാട്ടിക, എന്നിവർ ധർണ്ണയിൽ പങ്കെടുത്തു.

Related posts

കഞ്ചാവ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്ക്‌ 5 വർഷം കഠിന തടവും, 20000 രൂപ പിഴയും.

murali

ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി.

murali

എസ്.എന്‍.പുരത്ത് പാലത്തിന്റെ ഗര്‍ഡര്‍ ഉയര്‍ത്തുന്നതിനിടെ അപകടം; ബീഹാര്‍ സ്വദേശി മരിച്ചു.

murali
error: Content is protected !!