September 19, 2024
NCT
KeralaNewsThrissur News

പി എം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെന്റർ ഡോ. പി മുഹമ്മദലി ഉത്ഘാടനം ചെയ്തു.

തൃപ്രയാർ : വലപ്പാട് അൽ അമീൻ വെൽഫയർ സൊസൈറ്റിയുമായി ചേർന്ന്  പ്രവർത്തിക്കുന്നതിനായി പി എം ഫൗണ്ടേഷന്റെ സാറ്റലൈറ് സെന്റർ ഡോ. പി മുഹമ്മദലി ( ഗൾഫാർ) ഉത്ഘാടനം ചെയ്തു. പി എം ഫൗണ്ടേഷൻ ചെയർമാനും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ പി എം മുഹമ്മദ്‌ ഹനിഷ് ഐ എ എസ് അധ്യക്ഷത വഹിച്ചു.

ഡോ. മുഹമ്മദലിയുടെ നേതൃത്വത്തിൽ 1988ൽ സ്ഥാപിതമായ പി എം ഫൗണ്ടേഷനിലൂടെ ആയിരക്കണക്കിന് നിർധന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസവും മികച്ച പ്രൊഫഷനും നേടാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. തീരദേശത്തെ വിദ്യാലയങ്ങളിലെ അർഹരായ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലങ്ങളും ഗൈഡൻസും നൽകാൻ ഈ സെന്ററിലൂടെ കഴിയട്ടെയെന്ന് ഡോ. മുഹമ്മദലി പറഞ്ഞു. ചടങ്ങിൽ വെച്ച് ഇക്കോവാസ് ട്രേഡ് കമ്മീഷണർ C P സാലിഹ് വലപ്പാട് ഗവ സ്കൂളിലെ FULL A+ നേടിയ SSLC , +2, VHSE വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.

ഫൌണ്ടേഷൻ ട്രസ്റ്റി ഡോ. എൻ എം ഷറഫുദ്ധീൻ, ഡയറക്ടർ കെ എ സൈറബാനു, വലപ്പാട് ഹൈസ്‌കൂളിലെ ഹെഡ് മിസ്ട്രെസ് ടി ജി ഷീജ, OFWA പ്രസിഡന്റ്‌ സി എ ഇസ്മായിൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ മൊഹ്‌സിൻ പാണ്ടികശാല, ഫാത്തിമ സലിം എന്നിവർ സംസാരിച്ചു. ഉത്ഘാടനത്തിന് മുൻപായി ആർട്ടിഫിഷ്യൽ ഇന്റലിജിൻസിനെ കുറിച്ച് ട്രൈനെർ ജുമാൻ ബിൻ ജാഫർ ക്ലാസ്സെടുത്തു. വിദ്യാർഥികളടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അൽ അമീൻ ട്രെഷറർ പി എം ഷറഫുദ്ധീൻ, ഷെരിഫ് പാണ്ടികശാല, R J നൗഷാദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related posts

അമൃതാനന്ദമയി മഠത്തിൽ ഗുരുപൂർണിമ ആഘോഷിച്ചു.

murali

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം: സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

murali

ഡോ. ജോണ്‍ മത്തായി സെന്ററിലെ മെന്‍സ് ഹോസ്റ്റല്‍ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

murali
error: Content is protected !!