September 19, 2024
NCT
KeralaNewsThrissur News

ചേർപ്പിൽ ഓട്ടോറിക്ഷക്ക് തീ പിടിച്ചു; ഒഴിവായാത് വന്‍ദുരന്തം.

തൃശൂര്‍ : ചേർപ്പിൽ  ഓട്ടോറിക്ഷക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ചേർപ്പ് സെന്ററിലെ ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരിയുടെയും സമയോചിതമായ ഇടപെടൽ മൂലം ഒഴിവായാത് വന്‍ദുരന്തം. ശനിയാഴ്ച ആറരയോടെ ചേർപ്പ് ചന്തയുടെ കവാടത്തിൽ ആയിരുന്നു സംഭവം.

യാത്രക്കിടെ തകരാറ് മൂലം ഓട്ടോറിക്ഷ ഒതുക്കിയിടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയുടെ എൻജിൻ്റെ ഭാഗത്ത് തീ പിടിക്കുകയായിരുന്നു. ഇതുകണ്ട ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ ഓടിയെത്തി. സമീപത്തെ താജ് ബേക്കറി ഉടമ റോബർട്ടും കടയിൽ നിന്നും ബക്കറ്റിലെ വെള്ളവുമായി എത്തി തീ കെടുത്താൻ ശ്രമിക്കുകയും ഡ്രൈവർമാർ ഓട്ടോ ചെരിച്ച് നിറുത്തിയ ശേഷം ശക്തമായി വെള്ളം തെളിച്ച് കെടുത്തുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ തീ പൂർണ്ണമായി കെടുത്താനായി.

Related posts

ഓട്ടോയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു.

murali

നിയന്ത്രണം വിട്ട കാര്‍ ഇലട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു.

murali

കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ കഞ്ചാവുമായി അന്തിക്കാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!